റൊമില ഥാപ്പർ

പ്രൊഫ. റോമിലാ ഥാപ്പർക്ക് ഒരു മുഖവുര ആവശ്യമില്ല. പ്രാചീന ഇന്ത്യാ ചരിത്രം സംബന്ധിച്ച് വേറിട്ട വഴികളിലൂടെ സഞ്ചരിച്ച ബുദ്ധിജീവികൾക്കിടയിലാണ് അവരുടെ സ്ഥാനം. പ്രാചീന ഇന്ത്യയെ സംബന്ധിച്ച ഥാപ്പറുടെ വ്യാഖ്യാന പഠന ങ്ങൾ അവരെ രാജ്യത്തെ ഏറ്റവും വിഖ്യാതയായ ചരിത്രകാരിയാക്കി മാറ്റി. അവരുടെ അശ്രാന്ത പരിശ്രമങ്ങൾ ഇൻഡോളജി എന്നറിയപ്പെട്ടിരുന്ന പഠനത്തെ, ആദ്യകാല ഇന്ത്യാ ചരിത്ര പഠനമാക്കി ഉയർത്തി. സാമൂഹിക ശാസ്ത്രം, സാമൂഹിക-സാംസ് കാരിക നരവംശ ശാസ്ത്രം, ഭൂമിശാസ്ത്രം, രാഷ്ട്രമീമാംസ എന്നിവയെ പ്രാചീന ചരിത്രപഠനവുമായി അവർ സംയോജിപ്പിച്ചു. ചരിത്രത്തിൻ്റെ മാറുന്ന മാതൃകകളും ചരിത്രകാരൻമാർ ഉന്നയിക്കുന്ന ചോദ്യങ്ങളുടെ വിശകലനവും പ്രവർത്തനരീതികളും ഭൂതകാല പഠനത്തോടുള്ള അവരുടെ സമീപനങ്ങളും വർത്തമാനവുമായി വളരെ ബന്ധിക്കപ്പെട്ടിരിക്കുന്നു എന്ന് ഥാപ്പർ തൻ്റെ പുസ്‌തകങ്ങളിൽ ഓർമിപ്പിക്കുന്നു. പ്രൊഫ. എ.എൽ ബാഷമിൻ്റെ കീഴിൽ ലണ്ടൻ സർവകലാശാലയിലെ സ്കൂൾ ഓഫ് ഓറിയന്റ്റൽ ആൻ്റ് ആഫ്രിക്കൻ സ്റ്റഡീസിൽ നിന്നാണ് അവർ പി.എച്ച്.ഡി(1958) എടുത്തത്. അശോക ആന്റ് ദി ഡിക്ലൈൻ ഓഫ് ദി മൗര്യാസ്, എൻഷെൻ്റ് ഇന്ത്യൻ സോഷ്യൽ ഹിസ്റ്ററി, ഇൻ്റർപ്രെറ്റിങ് എർലി ഇന്ത്യ, ശകുന്തള, സോമനാഥ്: മെനി വോ യ്‌സസ് ഓഫ് എ ഹിസ്റ്ററി, എർലി ഇന്ത്യ: ഫ്രം ദി ഒറിജിൻസ് ടു എ.ഡി 1300 എന്നിവയാണ് അവരുടെ പ്രധാന കൃതികൾ. ഇന്ത്യയിലെയും വിദേശങ്ങളിലെയും അക്കാദമിക സ്ഥാപനങ്ങളിൽനിന്ന് ഒട്ടേറെ ബഹുമതികൾ ഥാപ്പറെ തേടിയെത്തി. സ്‌കൂൾ ഓഫ് ഓറിയന്റൽ ആന്റ് ആഫ്രിക്കൻ സ്റ്റഡീസിൻ്റെയും ലേഡി മാർഗരറ്റ് ഹാളി (ഓക് സ്ഫഡ് സർവകലാശാല)ൻ്റെയും ഓണററി ഫെലോഷിപ്പുകൾ, ചരിത്ര രംഗത്തെ സമഗ്രസംഭാവയ്ക്കുള്ള ക്ലൂഗ് സമ്മാനം (2005) എന്നീ ബഹുമതികൾ അവർക്ക് ലഭിച്ചിട്ടുണ്ട്. ജവഹർലാൽ നെഹ്റു സർവകലാശാല(ജെ.എൻ.യു)യിലെ ആധുനിക ചരിത്ര വിഭാഗം സ്ഥാപകാംഗമാണ് ഥാപ്പർ, ചരിത്രവിദ്യാർഥികളുടെ തലമുറകളെ അവർ പ്രചോദിപ്പിച്ച് കൊണ്ടിരിക്കുന്നു. സോമനാഥ: ദി മെനി വോയ്‌സസ് ഓഫ് എ ഹിസ്റ്ററി എന്ന ഗ്രന്ഥം അമേരിക്കയിലെ ഹിന്ദുത്വ മതഭ്രാന്തൻമാരെയും ഒരു വിഭാഗം പ്രവാസ ഇന്ത്യക്കാരെയും പ്രകോപിപ്പിച്ചു. ഇന്നത്തെ അധികാര കേന്ദ്രങ്ങളെ ചോദ്യം ചെയ്യുന്നതിൽ നിന്ന് പണ്ഡിതൻമാർ ഓടിയൊളിക്കുന്നു എന്നാണ് അവർ പറയുന്നത്. സാംസ്‌കാരിക ദേശീയതയുടെ പേരിൽ ഭൂതകാലത്തെ ഏകാത്മകമാക്കാനുള്ള ശ്രമങ്ങൾക്കെതിരേ ഥാപ്പർ മുന്നറിയിപ്പ് നൽകുന്നു. ഇന്ത്യയിലെ സുസ്ഥിരമായ നാനാത്വ പാരമ്പര്യങ്ങളിലാണ് അവർ അർഥശങ്കയ്ക്കിടയില്ലാത്ത വിധം ഊന്നൽ നൽകുന്നത്. വർഗീയ വിരുദ്ധതയാണ് അവരുടെ വീക്ഷണങ്ങളിൽ പ്രധാനം. ഥാപ്പർ രണ്ടുതവണ പദ്‌മഭൂഷൺ പുരസ്‌കാരം നിരസിക്കുകയുണ്ടായി. അവർ രാഷ്ട്രപ തിക്ക് ഇപ്രകാരമെഴുതി. അക്കാദമിക സ്ഥാപനങ്ങളിൽ നിന്നുമാത്രമേ ബഹുമതികൾ സ്വീകരിക്കുവെന്ന് ഞാൻ തീരുമാനിച്ചതാണ്. സർക്കാർ അവാർഡുകൾ ഞാൻ സ്വീകരിക്കില്ല. സ്വന്തം കാലത്തോട് കലഹിക്കുന്ന ഒരു സത്യാന്വേഷിയുടെ വാക്കുകളാണവ.

Shop Now

0