രോഷ്‌നിസ്വപ്ന
കവി, നോവലിസ്റ്റ്, വിവർത്തക, ചിത്രകാരി, ഗായിക. കോഴിക്കോട് ജനനം. കാലിക്കറ്റ് യൂനിവേഴ്‌സിറ്റി, സ്‌കൂൾ ഓഫ് ഡ്രാമയിൽ നിന്ന് നാടകവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഡോക്‌ടറേറ്റ് നേടി. കേരള സർവകലാശാലയിൽ നിന്ന് മലയാള സാഹിത്യത്തിൽ ബിരുദാനന്ദര ബിരുദം, ബോംബെ രാജേന്ദ്ര പ്രസാദ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് കമ്മ്യൂണിക്കേറ്റിവ് ജേർണലിസം, ഫിലിം അപ്രിസിയേഷൻ കോഴ്‌സ് എന്നിവ പൂർത്തിയാക്കി. കേരള സാഹിത്യ അക്കാദമി ഗ്രന്ഥരചനാ ഫെലോഷിപ്പും ലഭിച്ചു. കടൽ മീനിൻ്റെ പുറത്തുകയറി കുതിക്കുന്ന പെൺകുട്ടി, ശ്രദ്ധ, ഉൾവനങ്ങൾ, അരൂപികളുടെ നഗരം, വല കട ലിൽ മുളച്ച മരങ്ങൾ, മണൽ മഴ, ഓരോ തവണയും ഞാൻ നിന്നെ ചുംബിക്കുമ്പോൾ, പ്രണയത്തിൻ്റെയും മരണത്തിൻ്റെയും കവിതകൾ, അവഗണിക്കപ്പെട്ട പുസ്തകത്തിനായൊരു ശിലാലിഖിതം, പിനോക്യോ, ആലീസിന്റെ അത്ഭുതലോകം, പി.കെ. നായർ- നല്ല സിനിമയുടെ കാവലാൾ തുടങ്ങിയവ പ്രധാനകൃതികൾ
രോഷ്‌നിസ്വപ്‌നയുടെ കവിതകൾ ഇംഗ്ലീഷ്, ഫ്രഞ്ച്, റുമേനിയ, ഹിന്ദി, കന്നട, തമിഴ് തുടങ്ങിയ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
കേരള കലാമണ്ഡലത്തിൻ്റെ വള്ളത്തോൾ പുരസ്‌കാരം, അങ്കണം കവിതാ പുരസ്കാരം, പുരോഗമന കലാവേദി പുരസ്‌കാരം, ഗൃഹലക്ഷ്‌മി കഥാ പുര സ്ക്‌കാരം, മാതൃഭൂമി സ്റ്റഡിസർക്കിൾ പുരസ്‌കാരം, റെയിൻബൊ ബുക്‌സ് കഥാ, കവിതാ പുരസ്‌കാരങ്ങൾ, ഡി.സി. ബുക്‌സ് നോവൽ പുരസ്‌കാരം, മണപ്പുറം കഥാപുരസ്‌കാരം, ബാങ്ക് ഫോറം കവിതാ പുരസ്‌കാരം, ശങ്കേഴ്സ് വീക്ക്ലി അന്താരാഷ്ട്ര പുരസ്‌കാരം എന്നിങ്ങനെ ഇരുപത്തഞ്ചോളം പുര സ്കാരങ്ങൾ.
“ദൂരം, “നിശ്ശബ്ദം” എന്നീ രണ്ടു ഹ്രസ്വ ചിത്രങ്ങളും “അക്കിത്തം – ഇരു പതാം നൂറ്റാണ്ടിന്റെ മൂന്നക്ഷരം” എന്ന ഒരു ഡോക്യുമെൻ്ററിയും സംവിധാനം ചെയ്തു.
ഇപ്പോൾ തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിൽ സാഹിത്യ പഠന വിഭാഗത്തിൽ അസി. പ്രൊഫസർ.
നാടക സംവിധായകനും നടനും എഴുത്തുകാരനും തിയ്യറ്റർ പ്രാക്ടീഷനറു
മായ എമിൽ മാധവിയാണ് ജീവതപങ്കാളി
email: roshiniswapna@gmail.com
Mob: 9447254006.