സബീന എം സാലി
എറണാകുളം ജില്ലയിലെ വൈറ്റിലയിൽ പരേതനായ ജനാബ് മുഹമ്മദ് കുഞ്ഞിന്റെയും സുബൈദ ബീവിയുടേയും മകൾ. റിയാദിലെ മിനിസ്ട്രി ഹോ സ്പ്പിറ്റലിൽ ഫാർമസിസ്റ്റ് ആയി ജോലി ചെയ്തുവരുന്നു.
ടി.വി. കൊച്ചുബാവ കഥാപുരസ്കാരം, കെ.സി. പിള്ള സ്മാരക കഥാപുരസ്കാരം, ഖത്തർ സംസ്കൃതി ദുബൈ പ്രവാസി ബുക്ട്രസ്റ്റ് അവാർഡ്, യു.എ.ഇ. എക്സ്ചേഞ്ച് ചിരന്തന കഥാപുരസ്കാരം, നന്മ സി.വി. ശ്രീരാമൻ കഥാപുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. തണൽപ്പെയ്ത്ത് എന്ന നോവൽ സഫിയ എന്ന പേരിൽ സിനിമയായപ്പോൾ അതിൻ്റെ തിരക്കഥ നിർവ്വഹിച്ചു. ഒച്ച എന്ന സിനിമയിൽ രണ്ട് ഗാനങ്ങൾ രചിച്ചു. കൂടാതെ ഏതാനും ആൽബം സോങ്ങുകളും ചെയ്തിട്ടുണ്ട്.
ഭർത്താവ്: മുഹമ്മദ് സാലി.
മക്കൾ: ബിലാൽ, ആസിയ.
ഇ-മെയിൽ : sabeenamsali@yahoo.com , sabeena.masali075@gmail.com
Shop Now
Sathrugnan: Kathakalum Sinimayum
₹415.00
Ividam
₹330.00
Rithubhethangal
₹320.00
Ponnani Kissa
₹250.00