സുഭാഷ് ചന്ദ്രൻ
1972-ൽ ആലുവായ്ക്കടുത്ത് കടുങ്ങല്ലൂരിൽ ജനിച്ചു. അച്ഛൻ: ചന്ദ്രശേഖരൻ പിള്ള. അമ്മ: പൊന്നമ്മ. മെറിറ്റ് സ്‌കോളർഷിപ്പോടെ പഠിച്ച് എറണാകുളം മഹാരാജാസ് കോളേജിൽ നിന്ന് മലയാളത്തിൽ ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദം. 1994-ൽ മാതൃഭൂമി ആഴ്‌ചപ്പതിപ്പ് നടത്തിയ കഥാമത്സരത്തിൽ ‘ഘടികാരങ്ങൾ നിലയ്ക്കുന്ന സമയം’ ഒന്നാം സമ്മാനം നേടി. ഇതേ പേരിലുളള ആദ്യ ഗ്രന്ഥത്തിന് മികച്ച കഥാസമാഹാരത്തിനുള്ള സാഹിത്യ അക്കാഡമി അവാർഡും അങ്കണം പുരസ്ക്കാരവും ലഭിച്ചിട്ടുണ്ട്. ‘പറുദീസാനഷ്ടം‘ എന്ന രണ്ടാമത്തെ കഥാസമാഹാരത്തിന് എസ്.ബി.ടി. പുരസ്കാരവും അബു ദാബി ശക്തി അവാർഡും ലഭിച്ചു. ‘മനുഷ്യന് ഒരു ആമുഖം‘ എന്ന നോവലിന് കേരള സാഹിത്യ അക്കാദമി അവാർഡ്, കേന്ദ്രസാഹിത്യ അക്കാദമി അവാർഡ്, ഓടക്കുഴൽ പുരസ്‌കാരം, വയലാർ അവാർഡ്, കോവിലൻ പുരസ്കാരം, വൈക്കം മുഹമ്മദ് ബഷീർ പുരസ്‌കാരം തുടങ്ങിയവ ലഭിച്ചു. ഇ.പി. സുഷമ എൻഡോവ്മെൻ്റ്, വി.പി. ശിവകുമാർ – കേളീ അവാർഡ്, കോൺഫെഡറേഷൻ ഓഫ് തമിഴ്‌നാട് മലയാളി അസോസിയേഷൻ്റെ പുരസ്കാരം, കാലടി ശ്രീ ശങ്കരാചാര്യ കോളേജ് ജൂബിലി പുരസ്കാരം എന്നി ങ്ങനെ നിരവധി പുരസ്‌കാരങ്ങൾ. രണ്ടുവട്ടം കേരള സാഹിത്യ അക്കാദമി ജനറൽ കൗൺസിൽ അംഗമായിരുന്നു. ഇപ്പോൾ മാതൃഭൂമി വാരാന്തപ്പതിപ്പിൻ്റെ ചുമതല.
ഭാര്യ: ജയശ്രീ
മക്കൾ: സേതുപാർവതി, സേതുലക്ഷ്മി.
വിലാസം : ‘ഭൂമി‘
മായനാട്
കോഴിക്കോട് – 673 008