ടോണി ചിറ്റേട്ടുകളം
കോട്ടയം ജില്ലയിലെ ചങ്ങനാശേരി തുരുത്തിയിൽ ഇത്തിത്താനം ചിറ്റേട്ടുകളം സി.സി വർഗീസ്, എടത്വ പുത്തൻപുരയ്ക്കൽ റോസമ്മ വർഗീസ് എന്നിവരുടെ ആറു മക്കളിൽ അഞ്ചാമനായി ജനനം.
തുരുത്തി സെന്റ് തോമസ്, സെൻ്റ് മേരീസ്, എറണാകുളം സെൻ്റ് ആൽബർട്സ്, ചങ്ങനാശേരി എസ്.എച്ച് സ്കൂളുകളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസവും ചങ്ങനാശേരി എസ്.ബി കോളജിൽ നിന്നും സസ്യശാസ്ത്രത്തിൽ ബിരുദാനന്തരബിരുദം വരെയുള്ള കലാലയ വിദ്യാഭ്യാസവും പൂർത്തിയാക്കി.
പഠനനാളുകളിൽത്തന്നെ എഴുത്തിൽ സജീവമായിരുന്ന ടോണിയുടെ പ്രഥമ രച നകൾ 21 യുവകവികളുടെ കവിതകളടങ്ങിയ ‘വിരൽപ്പാടുകൾ‘, ‘ഒരു നോവലിന്റെ ലാവണ്യാനുഭവങ്ങൾ‘ എന്നീ കൃതികളിൽ സാന്നിധ്യം നേടി. 45-ഓളം കൃതികളുടെ കർത്താവ്.
‘ദീപിക‘ ദിനപത്രത്തിൽ സബ് എഡിറ്റർ ആയിരുന്നു. ‘ദീപിക‘യുടെ പ്രഥമ അന്താരാഷ്ട്ര പതിപ്പായ ‘ദീപിക യൂറോപ്പി‘ൻ്റെ എഡിറ്റർ ഇൻ ചാർജായി വിരമിച്ചു. തുടർന്ന്, എഫ്.എം മീഡിയയുടെ അമേരിക്കൻ പ്രസിദ്ധീകരണമായ ‘മലയാളി സംഗമം’ ഗ്ലോബൽ മലയാളം വീക്ക്ലി ന്യൂസ് പേപ്പറിൻ്റെ ന്യൂസ് എഡിറ്ററായി.
ഇപ്പോൾ, കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘എ ക്ലാസ്‘ ഗവൺമെന്റ്റ് കോൺട്രാക്ടിംഗ് / മീഡിയ ബിസിനസ് സംരംഭമായ ലൈഫഫ്ലൈൻ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെയും ബ്രാൻഡ് എക്സ് ഗ്രൂപ്പിൻ്റെയും ഡയറക്ടർ. ‘ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോർഡ്സ്‘ ഒഫീഷ്യൽ കൂടിയായ ടോണി, 2017 നവംബറിൽ പുറത്തിറങ്ങിയ ‘ചക്കരമാവിൻ കൊമ്പത്ത്‘ എന്ന ചലച്ചിത്രത്തിൻ്റെ സംവിധായകനും ഗാനരചയി താവും കൂടിയാണ്. പത്രപ്രവർത്തനമികവിനുള്ള ‘നോറിവെറ്റ്‘ പുരസ്കാരം, കെ. തായാട്ട് ബാലസാഹിത്യ പുരസ്കാരം എന്നിവ കരസ്ഥമാക്കിയിട്ടുണ്ട്.
വിലാസം: മലകുന്നം പി.ഒ, ചങ്ങനാശേരി-686 552,
കോട്ടയം ജില്ല.
ഓഫീസ്: ലൈഫ്ലൈൻ ഗ്രൂപ്പ് ഓഫ് കമ്പനീസ്, ബ്രാൻഡ് എക്സ്,
പൈപ്പ്ലൈൻ റോഡ്, പാടിവട്ടം, കൊച്ചി-24.
Shop Now
Stock Out
Sathrugnan: Kathakalum Sinimayum
₹415.00
Ividam
₹330.00
Stock Out
Rithubhethangal
₹320.00
Ponnani Kissa
₹250.00