വിജയകൃഷ്‌ണൻ
ചലച്ചിത്ര നിരൂപകൻ, സംവിധായകൻ, കഥാകൃത്ത്. ഇരുപത്തിയേഴ് പുസ്‌തകങ്ങൾ പ്രസിദ്ധപ്പെടുത്തി. 1982-ലെ ഏറ്റവും മികച്ച ചലച്ചിത്രഗ്രന്ഥത്തിനുള്ള ദേശീയ അവാർഡ് ചലച്ചിത്രസമീക്ഷ’യിലൂടെ നേടി. 1984, 1985, 1986, 1991, 2005 വർഷങ്ങളിൽ വിവിധ ചലച്ചിത്ര സാഹിത്യകൃതികൾക്ക് സംസ്ഥാന അവാർഡ് കരസ്ഥമാക്കി. ‘ഒരിടത്തൊരിക്കൽ ‘, ‘കഥാസംഗമം‘, ‘പട്ടോലപ്പൊന്ന്’ എന്നീ ടിവി സീരിയലുകൾക്ക് സംസ്ഥാന ടിവി അവാർഡ് ലഭിച്ചു. ‘ഭൂതത്താൻ കുന്നി‘ന് സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് അവാർഡ് ലഭിച്ചു. സംസ്ഥാന ചലച്ചിത്ര പുസ്‌തക അവാർഡ് കമ്മിറ്റിയുടെയും സംസ്ഥാന ടിവി അവാർഡ് കമ്മിറ്റിയുടേയും ചെയർമാനായിരുന്നു. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനിലും സംസ്ഥാന സിനിമാ അവാർഡ് കമ്മിറ്റിയിലും അംഗമായിരുന്നിട്ടുണ്ട്. കേരള ചിൽഡ്രൻസ് ഫിലിം സൊസൈറ്റിയുടെ സെക്രട്ടറിയും കേരള ടിവി ഫിലിം മേക്കേഴ്‌സ് അസോസിയേഷൻ്റെ പ്രസിഡൻ്റുമായിരുന്നു. ടിവി പ്രവർത്തകരുടെ സംഘടനയായ ‘കോൺടാക്ടി‘ന്റെ പ്രസിഡൻ്റ്. ‘നിധിയുടെ കഥ’, ‘മാന്ത്രികൻ്റെ പ്രാവ്’, ‘മയൂരന്യത്തം’ എന്നീ ചിത്രങ്ങളും ‘ഒരിടത്തൊരിക്കൽ’, ‘കഥാസംഗമം’, ‘ചമയം’, പട്ടോലപ്പൊന്ന്’, ‘പ്രേയസി’, ‘താരാട്ട്’ തുടങ്ങിയ ടിവി സീരിയലുകളും നിരവധി ഡോക്യുമെൻ്ററികളും ടെലിഫിലിമുകളും സംവിധാനം ചെയ്തിട്ടുണ്ട്.
ഭാര്യ: ആശ
മക്കൾ: ശ്രുതി. യദു
വിലാസം:ആശയം
അമ്പാടി ലെയ്ൻ
പൂജപ്പുര,തിരുവനന്തപുരം
Shop Now
Sathrugnan: Kathakalum Sinimayum
Ividam