യൂസഫ് കെ. കാക്കഞ്ചേരി
കുന്നുമ്മൽ മൂസ്സഹാജിയുടെയും മറിയം ഹജ്ജുമ്മയുടെയും മകനായി 1966-ൽ മലപ്പുറം ജില്ലയിലെ ചേലേമ്പ് പഞ്ചായത്തിലെ കാക്കഞ്ചേരിയിൽ ജനനം.
ഒരു നൂറ്റാണ്ട് പിന്നിടുന്ന വെണ്ണായൂർ എ.എ.എം.എൽ.പി സ്‌കൂൾ കോയിപ്പുറം പ്രാഥമിക വിദ്യാഭ്യാസം. കാലിക്കറ്റ് യൂണിവേർസിറ്റി കാമ്പസിലെ ഗവൺമെന്റ് മോഡൽ ഹൈസ്‌കൂളിൽ നിന്ന് യു.പി- ഹൈസ്‌കൂൾ വിദ്യാഭ്യാസം. തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജിൽ നിന്ന് പ്രീഡിഗ്രി വിദ്യാഭ്യാസം. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ചരിത്രത്തിൽ ബിരുദം (ഗവൺമെൻ്റ് ആർട്ട്സ് ആൻഡ് സയൻസ് കോളേജ്, കോഴിക്കോട്). സൗദിയിലെ പുരാതനമായ കിംഗ് സൗദ് യൂണിവേർസി റ്റിയിൽ അറബി ഭാഷാ പഠനം.
സൗദിയിലെ ആരോഗ്യമന്ത്രാലയത്തിന്ന് കീഴിലുള്ള റിയാദ് മെഡിക്കൽ കോം പ്ലക്സ‌് ഇപ്പോഴത്തെ കിംഗ് സൗദ് മെഡിക്കൽ സിറ്റി അഡ്‌മിനിസ്ട്രേഷൻ വിഭാഗ ത്തിൽ 6 വർഷം അറബിക് കമ്പ്യൂട്ടർ ഓപ്പറേറ്റർ കം ട്രാൻസ്ലേറ്റർ ആയി ജോലി ചെയ്തു. 1993 മുതൽ 1999 വരെ.
1999 മുതൽ റിയാദിലെ ഇന്ത്യൻ എംബസിയിലെ സാമൂഹ്യക്ഷേമ വിഭാഗത്തിൽ ജോലി ചെയ്യുന്നു.
പ്രവാസിയുടെ പ്രശ്നനങ്ങൾ ഉത്തരം തേടുന്ന ചോദ്യം, പ്രവാസിയും ദാമ്പത്യവും, 2005-ലും (വിദേശ ഇന്ത്യക്കാരുടെ വോട്ടവകാശം എന്ന വിഷയത്തിൽ) 2006-ലും (കേരളത്തിൻ്റെ വികസനയത്നളിൽ നിങ്ങൾ സംതൃപ്‌തനാണോ എന്ന വിഷയ ത്തിൽ) അറ്റ്ലസ് കൈരളി സാഹിത്യപുരസ്കാരം.
ഇന്ത്യയുടെ വികസനമുന്നേറ്റം, സി.എച്ച് ഇല്ലാത്ത കാൽ നൂറ്റാണ്ട് വീക്ഷണവും പ്രസക്തിയും, സമകാലീന കേരള രാഷ്ട്രീയം ഒരു പൗരവിചാരണ, സഹിഷ്ണുത യുടെ പ്രവാചകൻ, മുഹമ്മദ് നബി മാനവികതയുടെ കാവലാൾ, മതം – മതേതരത്വം-മാനവികത, മുഹമ്മദ് നബി മാനവരിൽ മഹോന്നതൻ, പ്രവാസിയും പുനരധി വാസവും, മഹാത്മജിയുടെ 150-ാം ജന്മവാർഷികം എന്നീ പ്രബന്ധരചനാ മൽസ രങ്ങളിൽ ഒന്നാം സമ്മാനങ്ങൾ.
ഭാര്യ: ഖൗലത്ത് സി.കെ.
മക്കൾ: സവാദ്,
ഫർഹാൻ ഷമീൽ
ഇമെയിൽ : yoosufkcw@gmail.com
Shop Now
Stock Out
Sathrugnan: Kathakalum Sinimayum
₹415.00
Ividam
₹330.00
Stock Out
Rithubhethangal
₹320.00
Ponnani Kissa
₹250.00