Description
ഷബീന നജീബിൻ്റെ ‘വ്യൂ വൺസി’ലൂടെ കടന്നുപോകുമ്പോൾ നാം ആദ്യം ശ്രദ്ധിക്കുന്നത് കഥാപാത്രങ്ങളുടെ സ്വഭാവ ത്തെയും ചേഷ്ടയേയും തന്നെയാണ്. ആത്യന്തികമായി ഷബീനയുടെ കഥകൾ മനുഷ്യബന്ധങ്ങളുടെയും അവയിൽ നൂല് ചേർത്തുതുന്നിയ സ്നേഹത്തിന്റേതുമാ ണെന്നു കാണാം.
ഈ സമാഹാരത്തിലെ പല കഥാപാത്ര ങ്ങളും തങ്ങളുടെ ഒറ്റപ്പെടലിനെ സ്നേഹം കൊണ്ട് പൂരിപ്പിക്കുന്നു. ഏകാന്തതയുടെ യും ഒറ്റപ്പെടലിൻ്റെയും ജീവിതാന്തരീക്ഷത്തെ; അത്തരം അനുഭവങ്ങളെ ഉയർന്ന സ്നേഹവിചാരങ്ങളും ബന്ധങ്ങളെ പറ്റിയുള്ള മഹനീയ സങ്കല്പങ്ങളുംകൊണ്ട് മറികടന്നു പോകുന്നു. സ്നേഹമാണ് ഈ കഥകളുടെ പ്രാപഞ്ചിക സങ്കല്പം.
-അവതാരികയിൽ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്




Reviews
There are no reviews yet.