Description
കഥകളുമായി പരിചയപ്പെട്ട് കുറേ കഴിഞ്ഞാണ് ഞാൻ സേതുവെ കാണുന്നത്. ഉത്തരേന്ത്യയിലെവിടെയൊ ജോലി ചെയ്യുന്ന എ സേതുമാധവൻ പലരും അയക്കുന്ന കുട്ടത്തിൽ വന്നുചേർന്ന ഒരു കഥ മാതൃഭൂമി ഓഫീസിൽ എൻ്റെ മുന്നിലെത്തുന്നു വ്യത്യസ്തമായ കഥ, കഥയിലെ കീഴ്വഴക്കങ്ങളൊന്നും പാലിക്കുന്നില്ല. പക്ഷെ കഥയ്ക്ക് ജീവനുണ്ട്. സേതുവിൻ്റെ കഥകളും നോവലുകളും റിയലിസത്തിൻ്റെ പരിധിയ്ക്കപ്പുറത്ത് കടന്ന് ഫാൻ്റസിയുടെ ഇപ്പുറത്തിലൂടെയാണ് സഞ്ചരിക്കുന്നത്. എഴുപതു മുതൽ ഇവിടെ ഇടയ്ക്കിടെ ഉപയോഗിക്കുന്ന മാജിക് റിയലിസം എന്ന വിശേഷണം ഉപയോഗിച്ചാലും തെറ്റുവരില്ല ബുദ്ധിജീവി പ്രകടനങ്ങളൊന്നുംതന്നെ ഭാഷയിലൊ ഘടനയിലൊ ഇല്ല ജീവിതത്തിൻ്റെ അനിവാര്യമായ കയ്പിനെ നനുത്ത നർമ്മത്തോടെ, സഹതാപത്തോടെ സ്വീകരിക്കാൻ പാകപ്പെടുത്തിയ ഒരു മനസ്സിൻ്റെ പ്രവർത്തനം വാക്കുകളിലും വാക്കുകൾക്കിടയിൽ വിട്ടുവെച്ച വിടവുകളിലും കാണാൻ കഴിയുന്നു. രചനകൾ സുതാര്യമാവുന്നു. ആത്മാർത്ഥമാവുന്നു:
• എം.ടി. വാസുദേവൻ നായർ
സാംസ്കാരികവികാരം സേതുപ്പതിപ്പ്




Reviews
There are no reviews yet.