Description
” ‘കൊന്നു. ലെനിനെകൊന്നു.’- ആരോ വിളിച്ചുപറയുന്ന തു കേട്ട് സ്തെപ്പാൻഗിൽ ഞെട്ടി. കാറിലിരുന്ന് അന്നത്തെ പത്രത്തിലൂടെ കണ്ണോടിക്കുകയായിരുന്നു അയാൾ. തല യുയർത്തി നോക്കിയപ്പോൾ… വിശ്വസിക്കാനായില്ല, ഒരു ചെറുപ്പക്കാരി ലെനിനു നേരെ തോക്ക് ചൂണ്ടുകയാണ്. പിന്നെ ആലോചിച്ചു നിന്നില്ല. പത്രം താഴെയിട്ട് കീശയി ൽ നിന്ന് കൈത്തോക്ക് വലിച്ചെടുത്തു. അവൾ ഒന്നുകൂടി നിറയൊഴിച്ചു കഴിഞ്ഞിരുന്നു. അവൾക്കുനേരെ തോക്കു ചൂണ്ടുന്നതിനിടയിൽ മൂന്നാമത്തെ വെടിയും പൊട്ടി. ഗിൽ കാഞ്ചിയിൽ വിരലമർത്താൻ ആഞ്ഞതാണ്. അപ്പോഴേ ക്കും അവൾ തോക്ക് അയാളുടെ കാൽക്കലേക്ക് വലിച്ചെ റിഞ്ഞ് ഓടിപ്പോയി. ഗിൽ ഒരു നിമിഷം സ്‌തംഭിച്ചു നിന്നു. പിന്നെ അവളുടെ പിന്നാലെ ഓടാൻ തുടങ്ങി.”
വിപ്ലവേതിഹാസമായ ലെനിന്റെ ജീവചരിത്രം കഥാരൂപ ത്തിൽ അവതരിപ്പിക്കുന്ന ലഘുഗ്രന്ഥം. മുതിർന്നവർക്കെ ന്നപോലെ കുട്ടികൾക്കും ആകർഷകമാവും ഈ കൊച്ചു ജീവചരിത്രം.




Reviews
There are no reviews yet.