Description
ഭർത്താവിനെ രക്ഷിക്കണമെങ്കിൽ ബ്ലഡ് മണി നൽകണം. എല്ലാവരും കൈമലർത്തി. ഒടുവിൽ മാലതി പാണക്കാട് കൊടപ്പനയ്ക്കൽ തറവാടിനെക്കുറിച്ച് കേട്ടു. സഹായം തേടി എത്തുന്നവരെ നിരാശരാക്കി അയക്കുന്ന പതിവില്ല ആ കുടുംബത്തിന്. കുടുംബനാഥൻ വലിയ തങ്ങൾ ഇന്നില്ല. അദ്ദേഹം മരണപ്പെട്ടിട്ട് മൂന്നാല് വർഷമായി. പക്ഷേ, ആ കുടുബത്തിൽ ഇപ്പോഴും പിൻമുറക്കാരുണ്ട്. മാലതി പാണക്കാട്ടേക്ക് പുറപ്പെട്ടു. നവാസ് പൂനൂർ വലിയ തങ്ങളുടെ തറവാടാണ് കൊടപ്പനയ്ക്കൽ. പുറത്ത് നിറയെ കാറുകൾ, വീട് നിറയെ ആൾക്കൂട്ടം. തിരക്ക് കണ്ടപ്പോൾ കേട്ടത് സത്യമല്ലെന്ന് തോന്നി. വലിയ തങ്ങൾ മരിച്ചിട്ടില്ല. പേടിച്ച് പേടിച്ച് കയറിച്ചെന്നു. വലിയ വട്ടമേശയ്ക്ക് മുമ്പിൽ സുമുഖനായ ഒരു ചെറിയ തങ്ങൾ. ആളുകളൊക്കെ ആ ചെറുപ്പക്കാരനോട് വലിയ ആദരവോടെ സങ്കടങ്ങൾ പറയുന്നു, ചർച്ചകൾ നടത്തുന്നു. സംതൃപ്തി നിറഞ്ഞ മുഖത്തോടെ പിരിഞ്ഞുപോകുന്നു. വലിയ തങ്ങളുടെ ചെറിയ മകനും ഒരു വലിയ തങ്ങൾ തന്നെ, മാലതിക്ക് തോന്നി. മാലതിയുടെ ഊഴമെത്തി. തൊഴുകയ്യുമായി അവർ പ്രയാസത്തിന്റെ കെട്ടഴിച്ചു. രക്തപ്പണം (ദിയ്യ) സമാഹരിക്കാൻ ഒരു മാർഗ്ഗവുമില്ല. ഇത് പറഞ്ഞപ്പോൾ അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകി. ‘കരയാതിരിക്കു അമ്മേ, നമുക്ക് വഴിയുണ്ടാക്കാം.’ തങ്ങളുടെ ചെറിയ മോൻ സമൂഹമാധ്യമങ്ങളിലൂടെ അഭ്യർത്ഥിച്ചു. ജനങ്ങളുടെ സഹായസഹകരണം ഒഴുകി. ഒറ്റ ദിവസത്തിനകം 25 ലക്ഷം രൂപ സമാഹരിച്ചു.
മഹത്തായ പരമ്പര്യത്തിൻ്റെ കഥ മുനവ്വറലി തങ്ങളുടെ ലഘുജീവചരിത്രത്തിലൂടെ വരച്ചിടുന്നു മുതിർന്ന പത്രപ്രവർത്തകനായ നവാസ് പൂനൂർ.




Reviews
There are no reviews yet.