Description
കൊല്ലം എസ്.എൻ കോളേജിൻ്റെ ഗൃഹാതുര ഓർമ്മകൾ കോർത്തിണക്കിയ പുസ്‌തകമാണ് ‘പ്രിയ പരിചിത നേരങ്ങൾ.‘ പൂർവ്വവിദ്യാർത്ഥികളുടെ ഓർമ്മച്ചെപ്പിൽനിന്നും ഇറ്റുവീണ കുറേ മഞ്ഞുതുള്ളികളോ അല്ലെങ്കിൽ, പോയ കോളേജ്‌ദിനങ്ങളുടെ കുറെ കല്പകത്തുണ്ടുകളോ ആണ് ഈ പുസ്‌തകം. അക്ഷരക്കൂട്ടുകളിലെ അറിവിൻ്റെ നീലാകാശവും നടവഴിയിൽ ഓരോരുത്തരിലും അനുവാദമില്ലാതെ കടന്നുകയറിയ സൗഹൃദ വല്ലിയും തീവ്രത ചോരാതെ പകർത്തിയിട്ടുണ്ടീ പുസ്തകത്തിൽ. കേരളത്തിന്റെ കലാ-സാമൂഹിക-രാഷ്ട്രീയ മണ്ഡലങ്ങളിൽ തിളങ്ങിയ മഹാരഥന്മാർ നടന്നുനീങ്ങിയ, ചരിത്രപ്രസിദ്ധമായ ഈ കലാലയത്തിന്റെ അതിവിശാലമായ ഇടനാഴിയിൽകൂടി കടന്നു പോകുമ്പോൾ കേൾക്കുന്ന ക്ലാസ്സിരമ്പലുകളുടെ പ്രതിധ്വനികൾ നമ്മളോരോരുത്തരിലും പകർന്നുതരും ഇതിൻ്റെ വായനാനുഭവം ഞെട്ടറ്റ പ്രണയവും പൂത്തുലഞ്ഞ സൗഹൃദങ്ങളും പ്രകമ്പനം കൊള്ളിച്ച വാഗ്വാദങ്ങളും കൗമാരത്തിൻ്റെ രാഷ്ട്രീയ ഇഷ്ടാനിഷ്ട ങ്ങളും വീണ്ടും മനസ്സിൽ മുട്ടിവിളിക്കും ഏതൊരാൾക്കും ഈ പുസ്‌തകത്തിലൂടെ കണ്ണോടിച്ചാൽ. ഹരിതം ബുക്‌സിൻ്റെ ‘അക്കാഫ് എൻ്റെ കലാലയം’ സീരീസിലെ ‘പ്രിയ പരിചിത നേരങ്ങൾ‘ എന്ന ഈ പുസ്‌തകം കോളേജ് ക്യാമ്പസ്സിലേക്കുള്ള ഒരു തിരിച്ചുപോക്കാണ് ഏതൊരാൾക്കും.




Reviews
There are no reviews yet.