Description
ഇനിയെന്തിന് ഒരു യാത്രാവിവരണം? തികച്ചും ന്യായവും കൃത്യവുമാണ് ഈ ചോദ്യം. വിഷ്വൽ മീഡിയ അരങ്ങുവാഴുന്ന നാട്ടിൽ, തൻ്റെ കയ്യുളളത്തിൽ യുട്യൂബും ഫേസ്ബുക്കും അരങ്ങുതകർക്കുന്ന കാലത്ത്; പഞ്ചേന്ത്രിയങ്ങളിൽ നാലും റദ്ദ് ചെയ്യപ്പെട്ട് കാഴ്ചയ്ക്ക് മാത്രമായി എല്ലാം മാറുമ്പോൾ എന്തിന് ഒരു യാത്രാ വിവരണം?
പി എ ഉണ്ണിക്കൃഷ്‌ണൻ്റെ ഈ യാത്രാവിവരണം മേൽക്കാണിച്ച ചോദ്യങ്ങൾക്കുള്ള മറുപടിയായി മാറുന്നു. മനുഷ്യൻ ഒറ്റത്തുരുത്തിലെ വ്യക്തിയല്ലെന്നും കൂട്ടായ്‌മയുടെ രുചിഭേദങ്ങളുടെ സൗന്ദര്യമെന്താണെന്നും നമ്മോട് സാക്ഷ്യം പറയുന്നു. യാത്ര കേവലം ഒരു കാഴ്‌ച മാത്രമല്ലെന്നും ഒരനുഭവമാണെന്നും നമ്മെ ബോധിപ്പിക്കുന്നു.




Reviews
There are no reviews yet.