Description
തുടർച്ചയായി കാണുന്ന ഒരു സ്വപ്നമുണ്ട്. ഇടതൂർന്ന കാട്. അതിനു ള്ളിൽ ഇലകൾക്കൊപ്പം ഇലകളുടെ ശരീരങ്ങളിലേക്ക് പകർന്ന് ഒരാൾ. അയാൾ, ചില നേരങ്ങളിൽ മരമാകുന്നു. ചിലപ്പോൾ കാടും. ഏകാന്തമായ സംഗീതമാണയാളുടെ അടയാളം. മനുഷ്യർക്കിടയിൽ നിന്ന് എനിക്കൊരിക്കലും കേൾക്കാനാവാത്ത ആ സംഗീതത്തിന് നിശ്ശബ്ദതയുടെ ഭാഷയായിരുന്നു.
ഞാനും നിങ്ങളുമടക്കം എല്ലാവരുടെയും പെരുവിരലുകളും നാവും അറുത്തു തരാൻ ആവശ്യപ്പെടുന്ന അധികാരത്തിനു മുമ്പിൽ കാലങ്ങൾക്കു മുമ്പേ ഉടൽവിരിച്ചു നിന്ന ഒരുവൻ്റെ ഏകാന്തതകളെക്കുറിച്ചാണ് ഈ പുസ്തകം.




Reviews
There are no reviews yet.