Description
ഓർമ്മകൾ നാം ജീവിച്ചു കടന്നുപോയതിന്റെ മുഖ്യമായ അടയാളവാക്യങ്ങളാണ്. കാലത്തിന്റെ ആർകൈവ്സ് മൂല്യമുള്ള, പഴയ കാല വടക്കെ മലബാർ ജീവിതത്തിൻ്റെയും മലയാളി ഗൾഫ് ജീവിതത്തിന്റെയും ബ്ലാക് ആൻഡ് വൈറ്റ് മെമ്മറീസ് എന്ന് പേരിട്ട് വിളിക്കാവുന്ന ഒന്നാണ് അസ്‌ഗറലി ആലൂൽ എന്ന എഴുത്തുകാരന്റെ ഈ പുസ്തകം.
എഴുതുന്നതെന്തും മൂർത്തമായി അനുവാചകഹൃദയത്തിൽ ഒരു ചലച്ചിത്ര രൂപത്തിലെന്നപോലെ ഗ്രന്ഥകർത്താവ് വരച്ചിടുന്നു. മനുഷ്യരെ അനുതാപത്തോടെ നോക്കുകയും കരുണരസത്തോടെ എഴുതുകയും ചെയ്യുന്നു ഈ എഴുത്തുകാരൻ. ആ ആർദ്രത പുസ്‌തകത്തെ ഒരു പ്രകാശമായി ചേർത്തുപിടിച്ചിരിക്കുന്നു
-ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്




Reviews
There are no reviews yet.