Description
കല്ലുകടവിന്റെ ഇതിഹാസം എന്ന നോവൽ നാടിൻ്റെ കഥകളാണ്.
നാടിന്റെ ചരിത്രം മനോഹരമായി ഭാവനയിൽ ചാലിച്ചെടുക്കുമ്പോൾ അതൊരു നല്ല സൃഷ്ടിയായി രൂപം പ്രാപിക്കുന്നു. അങ്ങിനെ രൂപം പ്രാപിച്ചതിന് മലയാള സാഹിത്യത്തിൽ ധാരാളം മുൻകാല ഉദാഹരണങ്ങൾ കാണാൻ കഴിയും. അത്തരം ഇതിഹാസങ്ങളുടെ പട്ടികയിൽ ഇടംപിടിക്കാനിടയുള്ള സൃഷ്ടികളുടെ ഗണത്തിൽ പെടുന്നതാണ് കല്ലുകടവിൻ്റെ ഇതിഹാസവും.
വടക്കെ മലബാറിലെ ഓരോ ഗ്രാമത്തിൻ്റെയും കഥയായി ഈ നോവലിനെ രൂപാന്തരപ്പെടുത്തുന്നതിൽ കഥാകൃത്ത് വിജയിച്ചിട്ടുണ്ടെന്നാണ് ഒരു ചരിത്രകാരനെന്ന നിലയിൽ ഞാൻ വിശ്വസിക്കുന്നത്.
ഈ കഥകൾ ഒരു പ്രൊഫസർക്ക് എഴുതാൻ കഴിയുന്നതല്ല. കാരണം, അബ്ദുല്ലയുടെ ജീവിത പശ്ചാത്തലം, അനുഭവങ്ങൾ എല്ലാം വ്യത്യസ്തമായത് തന്നെ. കഥാകാരൻ കണ്ണീരിലലിയുന്ന ജീവിതങ്ങൾ നേരിട്ടു കാണുന്നുവെന്നത് തന്നെ ഈ കഥാസമാഹാരത്തിന് ഒരു പ്രൊലിട്ടേറിയൻ ലുക്ക് (തൊഴിലാളി മുഖം) നൽകുന്നു.
-ഡോ. കെ കെ എൻ കുറുപ്പ് ചരിത്രകാരൻ മുൻ വൈസ് ചാൻസിലർ




Reviews
There are no reviews yet.