Description
സാമ്രാജ്യത്വ, മൂലധന അധിനിവേശങ്ങളും വർഗീയതയും മനുഷ്യജീവിതത്തിൻ്റെ നാനാ മേഖലകളെ എങ്ങനെ ഗ്രസിക്കുന്നുവെന്നും അവയ്ക്കെതിരായ പ്രതിരോധം എത്ര അനിവാര്യമാണെന്നും ബോധ്യപ്പെടുത്തുന്ന പുസ്തകം. ഇരുപത്തൊന്നാം നൂറ്റാണ്ടിൻ്റെ ആദ്യ പാദത്തിൽ എഴുതിയ ലേഖനങ്ങളുടെ സമാഹാരമാണിത്. ഈ ലേഖനങ്ങൾ ലോകത്തിന്റെയും ഇന്ത്യയുടേയും ഗതിയെ ദീർഘദർശനം ചെയ്തവയാണ്. സാമ്രാജ്യത്വ, മൂലധന അധിനിവേശങ്ങളാൽ അതിസങ്കീർണമായിക്കൊണ്ടിരിക്കുന്ന മനുഷ്യാവസ്ഥകളെയും സാമൂഹ്യാവസ്ഥകളെയും വിശകലനം ചെയ്യുന്നവയാണ്. അതിനാൽ തന്നെ ഇന്നും പ്രസക്തവുമാണ്. ആഗോളവൽക്കരണത്തിനും ഉദാരവൽക്കരണത്തിനും വർഗീയതയ്ക്കുമെതിരെ വിദ്യാർത്ഥി, യുവജന രംഗങ്ങളിലും പാർലമെന്റ്റിലും നടത്തിയ ഉജ്ജ്വലമായ പോരാട്ടങ്ങളുടെ അനുഭവം നൽകിയ രാഷ്ട്രീയ തെളിമയുള്ള എഴുത്ത് നമ്മുടെയൊക്കെ ജീവിതത്തെയും സ്പർശിക്കുന്നതായി അനുഭവപ്പെടും.




Reviews
There are no reviews yet.