Description
സയൻസിനെ അന്തിമവാക്കായി കാണുവാൻ ശ്രമിക്കുന്ന മനുഷ്യമനസ്സിന്റെ ഇഷ്ടതലങ്ങളിലേക്ക് യുക്തിചിന്തയും, പ്രായോഗിക മാർഗ്ഗങ്ങളും സമന്വയിപ്പിച്ച് മനസ്സിൻ്റെ ശാസ്ത്രീയ രഹസ്യം വളരെ ലളിതമായി പ്രതിപാദിക്കുന്ന ‘മനസ്സിനെ മനസ്സിലാക്കാൻ 21 പാഠങ്ങൾ’ എന്ന ഈ പുസ്‌തകം ലിജോ ലാലു വളരെ മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്. സമകാലിക ജീവിതത്തിൽ ഓരോ മനുഷ്യനും അവശ്യം അറിഞ്ഞിരിക്കേണ്ട മനഃശ്ശാസ്ത്രതത്വങ്ങൾ കോർത്തിണക്കി, വളരെ ഗഹനമായ വിഷയത്തെ ഹ്രസ്വമാക്കി എന്നാൽ അതിൻ്റെ അന്തഃസത്ത ഒട്ടും ചോർന്നു പോകാതെ, ആവശ്യമായ ആധികാരിക റഫറൻസുകളോടെ തയ്യാറാക്കപ്പെട്ടതാണ് ഈ പുസ്‌തകം. മനസ്സിൻ്റെ പിരിമുറുക്കങ്ങൾ, മനസ്സിൻ്റെ പ്രവർത്തന രീതികൾ, ചിന്തകൾ സ്വാധീനിക്കുന്ന വഴികൾ, ആശയങ്ങൾക്ക് കരുത്ത് നൽകുന്ന കഥകൾ എല്ലാം സമന്വയിപ്പിച്ച നല്ല ഒരു ആവിഷ്കാരം!
-അവതാരികയിൽ ഡോ. ബി. ജയപ്രകാശ്



Reviews
There are no reviews yet.