Description
അനുഭവക്കുറിപ്പുകളാണ് വൈശാഖൻ്റെ പുസ്‌തകം എന്നുള്ളതാണ് എന്നെ ആകൃഷ്ടനാക്കിയത്. ജീവിതത്തിൽ നടന്ന കാര്യങ്ങൾ ഡയറിക്കുറിപ്പുകളായി എഴുതുന്നവരുണ്ട്. ആ കുറിപ്പുകൾക്ക് ദൈനം ദിനപ്രവർത്തികൾക്കപ്പുറം പ്രത്യേകതകൾ ഒന്നുമില്ലെങ്കിൽ പിൽക്കാലത്ത് അവ ഉപേക്ഷിക്കപ്പെടും. ഓരോ ആളുകളും ഓരോ കാര്യ ങ്ങളെ കാണുന്നത് ഓരോ കാഴ്‌ചപ്പാടിലാണ്. ഇത് വൈശാഖന്റെ അനുഭവങ്ങളും ചിന്തകളുമാണ്. അതുകൊണ്ടുതന്നെ, കണ്ടതും അറിഞ്ഞതുമായ അനുഭവങ്ങളെ നിരീക്ഷിച്ചറിഞ്ഞ് തന്റെ കാഴ്‌ചപ്പാടുകളെ കുറിച്ചിടാനുള്ള താൽപ്പര്യം വൈശാഖന് ഉണ്ടെങ്കിൽ എഴുത്ത് മുന്നോട്ടുതന്നെ കൊണ്ടുപോകണം. കൂടുതൽ കൂടുതൽ നമ്മളെഴുതുമ്പോൾ കൂടുതൽ കൂടുതൽ നമ്മളന്വേഷിച്ചു പോകു ന്നു. ആ അന്വേഷണബുദ്ധിയെ കൈവിടാതെ എല്ലാം രസകരമായി പകർത്താൻ വൈശാഖന് കഴിയട്ടെ എന്ന് ആശംസിക്കുന്നു.
-അവതാരികയിൽ
നടൻ മുകേഷ്




Reviews
There are no reviews yet.