Description
പന്തീരാണ്ട് കഴിയുമ്പോൾ പൂക്കുന്ന നീലക്കുറിഞ്ഞിയെ തങ്ങൾ വല്ലാതെ പ്രണയിച്ചിരുന്നു. നീലക്കുറിഞ്ഞി പൂത്തെന്ന് കേട്ടാൽ മൂന്നാറിലേക്ക് ഒരു യാത്രയാണ്, എത്ര തിരക്കാണെങ്കിലും അതിന് സമയമുണ്ടാക്കും. പൂ ചൂടി നിൽക്കുന്ന മൂന്നാർ മലനിരകളിലൂടെ യാത്ര ചെയ്ത് തൃപ്തിയടഞ്ഞേ തങ്ങൾ മടങ്ങൂ. മലപ്പുറം നഗരത്തിൻ്റെ മുഖഛായ മാറ്റിയ കോട്ടക്കുന്ന് ഇപ്പോൾ പച്ചപുതച്ച് മനോഹരമായി നിൽക്കുന്നതിൻ്റെ പിന്നിലും തങ്ങളായിരുന്നുവെന്ന് എത്രപേർക്കറിയാം. തനിക്ക് ഏറെ പ്രിയപ്പെട്ട നഗരഹൃദയത്തിലെ കോട്ടക്കുന്ന് നവീകരിച്ച് ഭംഗിയാക്കണം എന്ന് ഡോ. മുനീറിനോട് ആവശ്യപ്പെട്ടത് തങ്ങളായിരുന്നു. സൗന്ദര്യവൽക്കരണത്തിന്റെ പണി നടക്കുമ്പോൾ മുനീറിൻ്റെ കയ്യും പിടിച്ച് തങ്ങൾ അവിടെ ആ കുന്നിൽ നടക്കാൻ എത്തിയിരുന്നു. അതുകഴിഞ്ഞ് ഒഴിവ് കിട്ടുമ്പോൾ കാറ്റുകൊള്ളാനും വല്ലപ്പോഴും എത്തുമായിരുന്നു.
മഹത്തായ പാരമ്പര്യത്തിൻ്റെ കഥ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ലഘുജീവചരിത്രത്തിലൂടെ വരച്ചിടുന്നു മുതിർന്ന പത്രപ്രവർത്തകനായ നവാസ് പൂനൂർ.




Reviews
There are no reviews yet.