Description
എഴുത്തും രാഷ്ട്രീയവും വഴങ്ങുന്ന രാഷ്ട്രീയ പ്രവർത്തകർ മലയാളത്തിൽ തുലോം കുറവാണ്. ഇ.എം.എസ്, സി. അച്യുതമേനോൻ, പനമ്പിള്ളി ഗോവിന്ദമേനോൻ തുടങ്ങിയവരുടെ ആ നിരയിലാണ് ജി. കാർത്തികേയൻ. കല, സംസ്കാരം, രാഷ്ട്രീയം, മതം, ഭാഷ, വിദ്യാഭ്യാസം, മനുഷ്യാവകാശം തുടങ്ങി മനുഷ്യ സ്പർശിയായ നാനാ വിഷയങ്ങളിലുമുള്ള വീക്ഷണങ്ങളും ചിന്തകളും വിലയിരുത്തലുകളും ഇതിൽ പ്രൗഢോജ്ജ്വലമായി പ്രതിപാദിയ്ക്കുന്നു. ഓണസ്വപ്നങ്ങൾ മുതൽ ഭഗവത്ഗീതയും വേദങ്ങളും വരെ; സാഹിത്യ – സംഗീത – ആദ്ധ്യാത്മിക – രാഷ്ട്രീയ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ വരെ കാർത്തികേയൻ്റെ തുലികയിലൂടെ സ്വതസിദ്ധമായ ശൈലിയിൽ അനാവൃതമാവുന്നു. ജി. കാർത്തികേയൻ്റെ എഴുത്തും പ്രഭാഷണങ്ങളും ഉൾക്കൊള്ളുന്ന ഈ പുസ്തകത്തെ അദ്ദേഹത്തിന്റെ വ്യക്തിത്വംപോലെ ധിഷണയുടെ സ്ഫുരണവും ആർജ്ജവവും ശ്രദ്ധേയമാക്കുന്നു.




Reviews
There are no reviews yet.