Description
മർമ്മഭരിതമായ ഒരു രാത്രിയുടെ നിശബ്ദതയിൽ ചോരത്തുളളികളുടെ ചൂടും നിലാവിൻ്റെ തണുപ്പും തമ്മിൽ കലർന്ന അനുഭവങ്ങളാണ് എഴുത്തുകാരൻ ഈ കവിതകളിലൂടെ പറയുന്നത്.
മരുഭൂമിയുടെ മണൽകാറ്റിൽ അർദ്ധരാത്രിയിലെ മായാവായ ശബ്ദങ്ങളും ചേർന്ന് വഴിതെറ്റിയൊരു യാത്രക്കാരന്റെ തനിച്ചായിപ്പോയ യാത്രയെ ഈ കവിതയിൽ കൂടി എഴുത്തുകാരൻ പറയുന്നു. അമ്മുമ്മയുടെ ചിറകിനടിയിലെ കുളിരും നീർ ത്തുള്ളികളുടെ പ്രാർത്ഥനയും മനുഷ്യന്റെ ഓർമ്മകളും വേദനകളും അത്യന്തം ലാളിത്യത്തോടെ ഈ കവിതകളിലൂടെ കവി പ്രതിഫലിപ്പിക്കുന്നു.
നിശബ്ദതയുടെ നിഴലുകളിൽ ഭയന്ന് ഒതുങ്ങിക്കിടക്കുന്ന വികാരങ്ങളെ വളരെ സുന്ദരമായി പരാമർശിക്കുന്ന ഒരു ഭാവുകത്വയാത്രയാണ് ‘യീമ‘ എന്ന ഈ കവിതാസമാഹാരം.
– അവതാരികയിൽ നിന്ന് സറീന ഉമ്മുസമാൻ




Reviews
There are no reviews yet.