Description
വലിയ ആശയവും സ്വപ്‌നവും എന്ന നിലയിലാണ് കലാലയ പുസ്തകങ്ങൾ എന്ന സങ്കൽപത്തെ ഹരിതം അവതരിപ്പിച്ചത്. ഞങ്ങളുടെ സ്വനത്തെ ആ അർത്ഥത്തിൽ ഏറ്റെടുത്ത് മഹത്ത രമാക്കിയതാകട്ടെ മാർ അത്തനേഷ്യസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ്, കോതമംഗലത്തെ സുഹൃത്തുക്കളും.
മെയ്‌സിന്റെ രണ്ടാമത്തെ പുസ്‌തകമാണിത്. ‘ആ നാലുവർഷങ്ങൾ‘ എന്ന പേരിൽ 2022-ലാണ് ആദ്യപുസ്‌തകം പുറത്തിറങ്ങിയത്. പുതിയ കലാലയസുഹൃത്തുക്കളെ ചേർത്തുകൊണ്ട് 2024-ൽ മറ്റൊരു പുസ്‌തകം.
കോതമംഗലം മേയ്‌സിലെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ നേതൃത്വത്തിൽ സമാഹരിക്കപ്പെട്ട ഓർമ്മക്കുറിപ്പുകളുടെ സമാഹാരമാണ് ഈ പുസ്‌തകം. ഹരിതം ബുക്‌സിന്റെ ‘അക്കാഫ് എന്റെ കലാലയം’ സീരീസിലെ ഈ പുസ്തകം ഗൃഹാതുരമായ ആ കാലഘട്ടത്തിൻറെ ഓർമ്മപ്പെടുത്തലുകളായി മാറുന്നു.
നാം കേട്ട, അറിഞ്ഞ പ്രസാധനത്തിൽ, പുസ്‌തക നിർമ്മിതിയിൽ ഇത്തരത്തിലൊന്നില്ല; ലോകദേശങ്ങളിലും ലോകഭാഷകളിലും. തീർച്ചയായും മാർ അത്തനേഷ്യസ് കോളേജ് ഓഫ് എഞ്ചിനീയ റിംഗ്, യു.എ.ഇ അലൂമിനി കോളേജിൻ്റെ പെരുമയായി മാറുന്നു.




Reviews
There are no reviews yet.