Description
ലോകത്ത് വിശ്വസുന്ദരികളെ തിരഞ്ഞെടുക്കാൻ മൽസരങ്ങൾ നടത്താറുണ്ടല്ലൊ! ഈ ഭൂമിയിലെ ഏറ്റവും വിരൂപനായ മനുഷ്യനെ സൃഷ്ടിച്ച അതേ കൈകൾകൊണ്ടുതന്നെയായിരിക്കുമല്ലോ ദൈവം ആ സുന്ദരികളേയും സൃഷ്ടിച്ചിട്ടുണ്ടാവുക! ദൈവത്തിൻ്റെ കണ്ണിൽ എല്ലാവർക്കും ഒരേ സൗന്ദര്യമായിരിക്കും!
ഒരാൾക്ക് ശരീരത്തോടും സൗന്ദര്യത്തോടുമൊക്കെയുള്ള ഭ്രാന്തമായ ആകർഷണം എത്രകാലമുണ്ടാകും? ചോരതിളയ്ക്കുന്ന കാലമെന്നൊക്കെ നമ്മൾ പറയാറില്ലേ? അത്രയും കാലം മാത്രം. അതുകഴിഞ്ഞാൽ ഒരേശരീരം പോലെ കൂടെനിൽക്കുന്ന ഒരു തുണയെയായിരിക്കും ഓരോരുത്തരും ആഗ്രഹിക്കുക. അങ്ങനെയൊരു ബന്ധം ഒരു ദിവസം കൊണ്ട് ഉണ്ടായിവരില്ല. പരസ്പരം ഇണകളായി ഇഷ്ടാനിഷ്ടങ്ങൾ മനസ്സിലാക്കി, സുഖത്തിലും ദുഃഖത്തിലും ഒരുപാടുകാലമൊന്നിച്ച് ജീവി ക്കുമ്പോൾ ഹൃദയങ്ങൾ ഒന്നായിത്തീരുന്ന ഒരു കെമിസ്ട്രിയാണത്, നീണ്ടകാലത്തെ സഹവാസംകൊണ്ട് രൂപപ്പെടുന്ന ഒരു രാസപ്രക്രിയ! അനേകകാലം ചിപ്പിക്കുള്ളിൽക്കിടന്ന് മുത്ത് രൂപപ്പെടുന്നില്ലേ, അതു പോലെ




Reviews
There are no reviews yet.