Description
അശാന്തമായ ജീവിതത്തെ ശാന്തിയിലേക്ക് നയിക്കുന്ന രചനകളാണ് ആതിരയുടേത്. എഴുത്തിൻ്റെ കൈയടക്കവും ഭാഷാപരിചരണവും ആശയഗാം ഭീര്യത്തിൻറെ മിന്നലാട്ടവും ഈ കവിതകളെ ഹൃദ്യ മായ ഒരു അനുഭവമാക്കിത്തീർക്കുന്നു.
– ചന്ദ്രശേഖരൻ തിക്കോടി
അസാധാരണ ബിംബങ്ങളും അപൂർവ്വ വിസ്മയം നിറഞ്ഞ ആഖ്യാനരീതികളും ആതിരയുടെ കവിത കളെ ആഴമുള്ളതാക്കി മാറ്റുന്നു. ജീവിതാനുഭവങ്ങളുടെ മറുപുറം അന്വേഷിക്കാനുള്ള ധീരമായ, സത്യസന്ധമായ ശ്രമങ്ങളായി ഈ കവിതകൾ മാറുന്നു. പുറംപകിട്ടിനപ്പുറമുള്ള അകം നീറ്റുന്ന യാഥാർത്ഥ്യങ്ങളെ തെളിമയോടെ അടയാളപ്പെടുത്തുന്നു. വെളുപ്പിനുള്ളിലെ കറുപ്പും ചിരിക്കുള്ളിലെ കരച്ചിലും മൗനത്തിനുള്ളിലെ നിലവിളിയും ഈ കവിത കണ്ടെടുക്കുന്നു.
-ഡോ. സോമൻ കടലൂർ




Reviews
There are no reviews yet.