Description
വലിയവലിയ നോവലുകൾ വായിച്ചുതീർക്കാനുള്ള മാനസികാവസ്ഥയും ക്ഷമയും മലയാളിക്ക് നഷ്ടപ്പെട്ടോ എന്തോ?
ഒരു ബിന്ദുവിൽ കേന്ദ്രീകൃതമായി പറഞ്ഞുപോകുന്ന കഥകളാവട്ടെ മലയാളിയുടെ ആസ്വാദനത്തിൽനിന്ന് തെന്നിത്തെറിച്ചിട്ട് കാലമേറെയായി താനും. ഇവിടെയാണ് കൊച്ചുകൊച്ചു നോവലുകളുടെ പ്രസക്തി, കഥയ്ക്കും നോവലിനുമിടയിലൂടെ ഒരു യാത്ര.
ഇത്തരമൊരു ദിശാബോധത്തോടെ നീലാംബരി ബുക്സ് നിരവധി ലഘുനോവലുകൾ പുറത്തിറക്കുന്നു ഈ സീരീസിൽ യു.കെ. കുമാരൻ്റെ ‘ഒരു മുറിതേടി’ എന്ന ലഘുനോവൽ ഞങ്ങൾ അവതരിപ്പിക്കുന്നു. തികഞ്ഞ ആഹ്ളാദത്തോടെ… അഭിമാനത്തോടെ…




Reviews
There are no reviews yet.