Description
തൃശൂർ മംഗളോദയം 1947-ൽ കാശ്മീർ എന്ന യാത്രാവിവരണം പ്രസിദ്ധീകരിക്കുകയുണ്ടായി. ഇപ്പോഴിതാ പുതിയ കാലത്തിൻ്റെ വീക്ഷണവുമായി മുംതാസ് ടീച്ചറുടെ ‘ടുലിപ് പൂക്കൾ വിരിയും കാശ്മീർ താഴ്വരയിലൂടെ.’ നമ്മുടെ ഭാഷയ്ക്ക് പ്രധാനപ്പെട്ട യാത്രാ വിവരണം കിട്ടാൻ 1947-ൽ ഇന്ത്യ സ്വതന്ത്രമാവേണ്ടി വന്നു. എന്നിട്ടും അനേകം പതിറ്റാണ്ടുകൾ കഴിയേണ്ടിവന്നു ഒരു സ്ത്രീയെഴുത്തുകാരി ഒരു യാത്രാവിവരണ പുസ്തകം എഴുതാൻ. മുംതാസ് ടീച്ചർ തന്റേതായ രീതിയിൽ പുതിയ കാലത്തെ കാശ്മീരിനെ കണ്ണ് തുറന്നു നോക്കുകയാണ്. വേറിട്ട സാമൂഹ്യ കാഴ്ചയുടെ ചിത്രങ്ങൾ മുംതാസ് ടീച്ചർക്ക് തരാൻ കഴിയുന്നു എന്നതിൽ കാലത്തിന്റെ നിയോഗങ്ങൾ ഒളിഞ്ഞിരിപ്പുണ്ട്. വായനാസുഖവും നല്ല ദൃശ്യാവിഷ്കരണ പടുത്വവുമുള്ള പുസ്തകം.
-ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്




Reviews
There are no reviews yet.