Description
മനുഷ്യമനസ്സിൻ്റെ ആഴങ്ങളിലൂടെയാണ് ജാസ്മിന്റെ കഥകൾ ജീവിതമെന്ന പ്രഹേളികയിലേക്ക് തോണിയിറക്കുന്നത്. ചുഴികളും മലരികളും തീർക്കുന്ന അതിമനോഹരമായ ഭാഷയിൽ രമിക്കേണ്ട വായനക്കാരാ..! അതിനപ്പുറത്തുണ്ട് വർത്തമാനകാലത്തിന്റെ പരുപരുത്ത യാഥാർത്ഥ്യങ്ങൾ.
-കെ. പി. രാമനുണ്ണി
കവിതയിലൂടെ പ്രവാസത്തിൽ ചിരപരിചിതയായ ജാസ്മിൻ കഥകളുമായ് കടന്നുവരികയാണ്. കഥയെഴുത്തിൻ്റെ മർമ്മഭാവങ്ങളിൽ പ്രധാനപ്പെട്ട മിതഭാഷണവും വിവരണങ്ങളിലെ സത്യസന്ധതയും ഈ കഥകളിലുണ്ട്. പുതിയ കഥകളുമായി ഇനിയും വരിക ജാസ്മിൻ. കഥാവഴിയിൽ കൂടുതൽ ധ്യാനനിമഗ്നയായി കഥപറച്ചിലിന്റെ നവഭാവങ്ങളിലേക്ക് വളരുന്ന എഴുത്തു കാരിയെ ഞങ്ങൾ കാത്തിരിക്കുന്നു.
ഭാവുകങ്ങൾ !
-ഷീലാ ടോമി




Reviews
There are no reviews yet.